
ന്യൂഡല്‍ഹി: റഷ്യയുമായുള്ള പോരാട്ടത്തില്‍ യുക്രെയ്‌നിലും വൈകാതെ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. വ്യാഴാഴ്ച തുര്‍ക്കിയില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണം എത്തിയതോടെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയാണ് സെലെന്‍സ്‌കി പങ്കുവയ്ക്കുന്നത്.
തുര്‍ക്കിയില്‍ പുട്ടിനുമായി കൂടികാഴ്ച നടത്താന്‍ കാത്തിരിക്കുകയാണെന്നും സെലെന്‍സ്‌കി പറയുന്നു. നേരിട്ടുള്ള ചര്‍ച്ചയ്ക്കായുള്ള പുട്ടിന്റെ ക്ഷണം അംഗീകരിക്കാന്‍ യുക്രെയ്‌നോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം എത്തിയത്. കൂടികാഴ്ചയ്ക്ക് പുട്ടിന്‍ നേരിട്ട് എത്തുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
അതേസമയം, തിങ്കളാഴ്ച മുതല്‍ 30 ദിവസം നിരുപാധികം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുക്രെയ്നും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് റഷ്യ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.