
ന്യൂഡല്‍ഹി : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സംഭാവന യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്‌ന്റെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ക്കു നന്ദി പറഞ്ഞ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടലും യുക്രെയ്ന്‍ തേടിയത്.
ചര്‍ച്ചയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ യുക്രെയ്ന്‍ മാനിക്കുന്നുവെന്നും സെലെന്‍സ്‌കി കുറിച്ചു. പ്രധാനമന്ത്രി മോദിയുടെ ആശംസ സന്ദേശ കത്തും സെലെന്‍സ്‌കി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഈ മാസം 24ന് ആയിരുന്നു യുക്രെയ്ന്‍ സ്വാതന്ത്ര്യദിനം.
Tags: