ആ പ്രതിഷേധം തങ്ങള്‍ക്കെതിരെയല്ല, ഇസ്രയേലിനെതിരെ; പലസ്തീനികളുടെ പ്രതിഷേധത്തില്‍ ഹമാസിന്റെ വിശദീകരണം

ഗാസ: ഗാസയിലെ നൂറുകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിന്മാറണമെന്നും അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ച സംഭവം രാജ്യാന്തര ശ്രദ്ധ നേടിയതിനു പിന്നാലെ വിശദീകരണവുമായി ഹമാസ് നേതാക്കള്‍. പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ് പറയുന്നു. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്നാണ് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചത്.

ജനങ്ങള്‍ ഹമാസിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം വിശദീകരിച്ചു.

‘ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരര്‍’ എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളുമായാണ് പ്രതിഷേധം ഉയര്‍ന്നത്. ഹമാസ് യുദ്ധം നിര്‍ത്തണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകള്‍ ഗാസയുടെ തെരുവിലിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകള്‍ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഹമാസ് എത്തിയത്.

More Stories from this section

family-dental
witywide