ഇറാനിലെ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നേക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ

ന്യൂഡൽഹി: ഇറാനിലുടനീളം ആഴ്ചകളോളം നീണ്ടുനിന്ന തീവ്രമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നേക്കാമെന്ന് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്. നോർവേ ആസ്ഥാനമായുള്ള ‘ഇറാൻ ഹ്യൂമൻ റൈറ്റ്സ്’ (IHR) നിലവിൽ 3,428 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചതും പല പ്രവിശ്യകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭ്യമാകാത്തതും കാരണം യഥാർത്ഥ മരണസംഖ്യ 5,000-ത്തിന് മുകളിൽ ആയിരിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ചില അനൗദ്യോഗിക റിപ്പോർട്ടുകൾ ഈ സംഖ്യ 20,000 വരെയാകാം എന്നും പറയുന്നുണ്ട്.
പ്രതിഷേധക്കാരെ നേരിടാൻ ഇറാനിയൻ സുരക്ഷാ സേനയും റവല്യൂഷണറി ഗാർഡും ടാങ്കുകൾ വരെ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് മരണസംഖ്യ കുതിച്ചുയരാൻ കാരണമായത്.

അതേസമയം, ഏകദേശം 20,000-ത്തിലധികം പ്രതിഷേധക്കാർ നിലവിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകർക്കെതിരെ ഇറാൻ നടപ്പാക്കാനിരുന്ന കൂട്ട വധശിക്ഷകൾ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് ഒഴിവാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

Human rights groups say death toll in Iran protests could exceed 5,000

More Stories from this section

family-dental
witywide