റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി വ്യാപക പരിശോധന; രാജസ്ഥാനിലെ ആളൊഴിഞ്ഞ ഫാംഹൗസിൽ നിന്ന് 10,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു

ന്യൂഡൽഹി: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ അനധികൃത ഖനനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി നടത്തിയ റെയ്ഡിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. ഹർസൗർ ഗ്രാമവാസിയായ സുലൈമാൻ ഖാൻ (58) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതു. ഇയാൾക്കെതിരെ മുൻപും മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ആളൊഴിഞ്ഞ കൃഷിയിടത്തിലെ ഒരു വീട്ടിൽ 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കണ്ടെടുത്തത്. കൂടാതെ ഒൻപത് പെട്ടിനിറയെ ഡിറ്റണേറ്ററുകളും ഫ്യൂസ് വയറുകളും പിടിച്ചെടുത്തു.

പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ മേഖലയിലെ അനധികൃത ഖനന ആവശ്യങ്ങൾക്കായി വിതരണം ചെയ്യാൻ കരുതിവെച്ചതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നാഗൗർ എസ്പി മൃദുൽ കച്ഛ്‌വയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമും തൻവാല പൊലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.

സംഭവത്തിൽ കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറിയതായും ഏതെങ്കിലും തരത്തിലുള്ള ഭീകരബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

10,000 kg of explosives seized from abandoned farmhouse in Rajasthan in raids ahead of Republic Day.

More Stories from this section

family-dental
witywide