രണ്ടും കൽപ്പിച്ച് അമേരിക്ക; 11 യുദ്ധക്കപ്പലുകൾ, 20 താവളങ്ങളിൽനിന്നായി 150 വിമാനങ്ങൾ, 15,000 സൈനികർ, വെനസ്വേലയിൽ എത്തിയത് വൻ യുദ്ധസന്നാഹങ്ങളോടെ

വെനസ്വേലയെ കീഴടക്കാനായി അമേരിക്കയെത്തിയത് വൻ യുദ്ധസന്നാഹങ്ങളോടെ. വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും ഒരു ഡസൻ എഫ്-35 അടക്കം യുദ്ധവിമാനങ്ങളുമുൾപ്പെടെ വൻ സന്നാഹത്തോടെയാണ് അമേരിക്ക വെനസ്വേലയിൽ എത്തിയത്. 15,000 സൈനികരുമുണ്ടായിരുന്നു. എഫ്-35, എഫ്-22 യുദ്ധവിമാനങ്ങൾ, ബി-1 ബോംബറുകൾ എന്നിങ്ങനെ 150 വിമാനങ്ങൾ 20 താവളങ്ങളിൽനിന്നായി വെനസ്വേലയ്ക്ക് നേരെ പാഞ്ഞെടുക്കുകയായിരുന്നു.

സാധ്യതകളെല്ലാം വിലയിരുത്തി ഓരോ സന്ദർഭത്തിനും വേണ്ടവിധം വിമാനങ്ങളോരോന്നും ഒരുങ്ങിയിരുന്നുവെന്നും മഡുറോയുടെ വസതി വളഞ്ഞപ്പോൾ വെടിവയ്പുണ്ടായെന്നും ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. യുഎസ് ഹെലികോപ്റ്ററുകളിലൊന്നിന് നേരിയ കേടുപാടുപറ്റിയെങ്കിലും തുടർന്നും പറന്നു. യുഎസ് സേനാംഗങ്ങൾക്കാർക്കും പരുക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിങ്ടൻ സമയം പുലർച്ചെ മൂന്നോടെ മഡുറോയെയും ഭാര്യയെയും കയറ്റിയ ഹെലികോപ്റ്റർ കപ്പലിലേക്കു മടങ്ങിയെത്തി. എന്നാൽ ദൗത്യത്തിന് ആരംഭം കുറിച്ചതായി സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ട്രംപ് അറിയിച്ച് 7 മണിക്കൂറിനു ശേഷം മാത്രമാണ്.

11 warships, 150 aircraft from 20 bases, and 15,000 troops arrived in Venezuela with massive war preparations.

More Stories from this section

family-dental
witywide