ഇറാനിൽ 201 മരണം; ഏകദേശം 200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 500ഓളം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ

അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേസമയം, ഏകദേശം 200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 500ഓളം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.

പാം ജുമൈറയിൽ സ്ഫോടനം; നാല് പേർക്ക് പരിക്ക്

ദുബായിലെ പ്രശസ്ത മനുഷ്യനിർമ്മിത ദ്വീപായ പാം ജുമൈറ പ്രദേശത്ത് സ്ഫോടന ശബ്ദം കേട്ടതും കനത്ത പുക ഉയരുന്നതും ദൃക്സാക്ഷികൾ പറഞ്ഞു. പാം മേഖലയിലെ ഒരു ഹോട്ടലിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായും ആംബുലൻസുകൾ സ്ഥലത്തേക്ക് പാഞ്ഞെത്തിയതായും ഒരാൾ പറഞ്ഞു. പിന്നീട്, പാം ജുമൈറ മേഖലയിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ ഡ്രോൺ അക്രമണത്തിൽ തീപിടിത്തമുണ്ടായതും നാല് പേർക്ക് പരിക്കേറ്റതുമാണെന്ന് ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ തിരിച്ചടി

അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് മേഖലയിലുടനീളം തിരിച്ചടികൾ നടത്തി. അമേരിക്ക–ഇറാൻ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഒമാൻ ഒഴികെ മറ്റ് എണ്ണസമ്പന്ന ഗൾഫ് രാജ്യങ്ങളിലേക്കാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇസ്രയേൽ സൈനിക വൃത്തങ്ങൾക്കും പ്രാദേശിക സ്രോതസുകൾക്കും അനുസരിച്ച്, ഇറാൻ പ്രതിരോധമന്ത്രി Amir Nasirzadehയും ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ Mohammed Pakpourയും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

സംഘർഷം ഇറാനിന് പുറത്തേക്ക്

ഇറാന്റെ പാരാമിലിറ്ററി റവല്യൂഷണറി ഗാർഡ്, ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഉൾപ്പെടുത്തി ആക്രമണം നടത്തിയതായി അറിയിച്ചു. ഇതേ തുടർന്ന്, രാജ്യവ്യാപക ജാഗ്രതാ നിർദ്ദേശം ഇസ്രയേലിൽ പുറപ്പെടുവിച്ചു. സംഘർഷത്തെ തുടർന്ന് ബഹ്റൈനിൽ യുഎസ് നാവികസേനയുടെ 5-ാം ഫ്ലീറ്റ് ആസ്ഥാനം ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. കുവൈത്തിൽ സൈറൺ മുഴങ്ങുകയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. ഖത്തറിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖും യുഎഇയും തങ്ങളുടെ വ്യോമപരിധി അടച്ചു. ജോർദാനിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇത് ഇറാന്റെ തിരിച്ചടിയിലെ ആദ്യ മരണമായി കണക്കാക്കപ്പെടുന്നു.

യെമനിലെ ഹൂതികളുടെ മുന്നറിയിപ്പ്

യെമനിലെ ഇറാൻ അനുകൂല ഹൂത്തി വിഭാഗം ചെങ്കടൽ കപ്പൽഗതാഗത പാതകളെയും ഇസ്രയേലിനെയും വീണ്ടും ലക്ഷ്യമാക്കുമെന്ന് അറിയിച്ചു.

ടെഹ്റാനിലെ ആക്രമണം

ശനിയാഴ്ച ടെഹ്റാൻ നഗരത്തിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമെനെയിയുടെ ഓഫീസ് സമീപം സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഖമെനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

ഇസ്രയേലിൽ പ്രതിരോധമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് Donald Trump അമേരിക്കയുടെ പങ്ക് സ്ഥിരീകരിക്കുകയും ഇറാന്റെ മിസൈൽ വ്യവസായത്തെ പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.സംഘർഷത്തിൽ ഇസ്രയേലും ഇറാനും തങ്ങളുടെ വ്യോമപരിധി അടച്ചു. നിരവധി വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി. ടെഹ്റാനിലെ ചില ഭാഗങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ഇസ്രയേലിൽ സ്കൂളുകളും ഓഫീസുകളും അടച്ചോ ഓൺലൈൻ രീതിയിലേക്കോ മാറ്റി.

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം

മധ്യപൂർവ്വേഷ്യയിൽ സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാനും മറ്റു മാർഗനിർദേശങ്ങളും സംഘർഷത്തെ തുടർന്ന് ഇന്ത്യൻ പൗരമാരോടായി പങ്കുവെച്ചു.

201 dead in Iran; Israel says it attacked nearly 500 targets using nearly 200 warplanes

More Stories from this section

family-dental
witywide