മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ ഭർത്താവിനോട് ദേഷ്യം; ഗുജറാത്തിൽ 22 കാരി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 22 വയസ്സുകാരി ജീവനൊടുക്കി.
നേപ്പാൾ സ്വദേശിനിയായ ഊർമിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഗുജറാത്തിലെ മൊഡാസയിലാണ് ഇവർ താമസിച്ചിരുന്നത്.

പുതിയൊരു ഫോൺ വേണമെന്ന് ഊർമിള കുറച്ചുനാളായി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭർത്താവ് ഇത് നിരസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കവുമുണ്ടായിരുന്നു. തർക്കത്തിന് പിന്നാലെ ഭവൻപൂരിലെ താമസസ്ഥലത്ത് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദമ്പതികൾ ഒരു ചെറിയ ചൈനീസ് ഭക്ഷണശാല നടത്തിവരികയായിരുന്നു.
മൊഡാസ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

22-year-old woman commits suicide in Gujarat for new mobile phone.

More Stories from this section

family-dental
witywide