കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

ന്യൂഡൽഹി : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. നാളെ അർധരാത്രി വരെയാണ് പണിമുടക്ക് നീണ്ടുനിൽക്കുക.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങളും വൈദ്യുതി നിയമഭേദഗതിയും പിൻവലിക്കുക എന്നിവയാണ് ഉന്നയിച്ചിട്ടുള്ളത്. പൊതുഗതാഗതം, ടാക്സി, ഓട്ടോറിക്ഷകൾ, ബാങ്കിംഗ് സേവനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുമെന്നാണ് വിവരം.

ആശുപത്രികൾ, മരുന്ന് ഷോപ്പുകൾ, പാൽ വിതരണം, പത്രം, ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ ശബരിമല തീർത്ഥാടകരെയും പത്തനംതിട്ടയിൽ നടക്കുന്ന മാരാമൺ കൺവെൻഷനിലേക്ക് പോകുന്നവരെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്കിൽ ഏകദേശം 30 കോടിയോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്. എന്നാൽ, ബിഎംഎസ് (BMS) ഈ പണിമുടക്കിൽ പങ്കെടുക്കുന്നില്ല.

24-hour all-India strike by the Joint Trade Union Committee against the central government policies from midnight today

More Stories from this section

family-dental
witywide