
ന്യൂഡൽഹി: നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലെ വാസെ ലോക്കൽ ഗവൺമെൻ്റ് ഏരിയയിലുള്ള സുറാക് കമ്മ്യൂണിറ്റിയിലെ ഒരു ഖനിയിലുണ്ടായ അപകടത്തിൽ 37 പേർ മരിച്ചു. കാർബൺ മോണോക്സൈഡ് ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ശ്വസിച്ചാണ് ഖനി തൊഴിലാളികളുടെ മരണം. കൂടാതെ 25-ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 20-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്.
ഉപേക്ഷിക്കപ്പെട്ട ഒരു ലെഡ് ഖനിയിൽ അടിഞ്ഞുകൂടിയ വിഷവാതകങ്ങൾ പുറത്തേക്ക് തള്ളിയതാണ് അപകടകാരണമെന്ന് നൈജീരിയൻ ഖനന മന്ത്രി ഡെലെ അലകെ അറിയിച്ചു. കാർബൺ മോണോക്സൈഡ് കൂടാതെ സൾഫർ, ലെഡ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളും അവിടെ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് അപകടം നടന്ന ഖനി ഉൾപ്പെടുന്ന പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾ സർക്കാർ അടിയന്തരമായി നിർത്തിവെപ്പിച്ചു. ഖനന ലൈസൻസ് 11810-ന് കീഴിലുള്ള എല്ലാ പ്രവർത്തനങ്ങളും മരവിപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നൈജീരിയയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാക്കുന്നു. സംഭവസ്ഥലത്ത് പൊലീസ് സംഘവും എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ യൂണിറ്റും പരിശോധന നടത്തിവരികയാണ്.
37 youths die, 25 in critical condition after inhaling toxic gas in Nigeria mine















