രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസ്; നടന്നത് ക്രൂരമായ ലൈംഗികാതിക്രമം, വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത് വീഡിയോ കോണ്‍ഫറന്‍സ് വഴി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിക്കെതിരെ നടന്നത് ക്രൂരമായ പീഡനം. വിദേശത്തുള്ള തിരുവല്ല സ്വദേശിനിയായ പരാതിക്കാരിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

ഇന്ന് പുലർച്ചെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. 9 മണിയോടെ വൈദ്യ പരിശോധന നടത്തും. അതിനുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ എത്തിക്കും. പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ആയിരിക്കും രാഹുലിനെ ഹാജരാക്കുക. തിരുവല്ല മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ചുമതല പത്തനംതിട്ട മജിസ്ട്രേറ്റിനാണ്.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത് ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. ആദ്യ രണ്ട് പീഡന പരാതിക്ക് പിന്നാലെ രാഹുൽ മുങ്ങിയതിനാൽ, മൂന്നാമത്തെ പരാതിയിൽ അതിവരഹസ്യമായായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ.

രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ കേസിൽ കസ്റ്റഡിയിലെടുത്തത് ഇന്ന് രാത്രി പന്ത്രണ്ടരയോടെയാണ്. സ്റ്റാഫുകൾ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കെപിഎം റീജൻസി ഹോട്ടലിലെ 2002 ൽ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ കരുതലിന്റെ ഭാഗമായി പൊലീസ് രാഹുലിന്റെ മുറിയുടെ സ്പെയർ കീ പിടിച്ചെടുത്തു. വിവരം ചോർത്തി നൽകാതിരിക്കാൻ റിസപ്ഷനിസ്റ്റിന്റെ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് രാഹുലിന്റെ കസ്റ്റഡിയിലേക്ക് നീങ്ങിയത്. തുടക്കത്തിൽ കസ്റ്റഡിയെ എതിർക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചിരുന്നെങ്കിലും ഒടുവിൽ രാഹുൽ വഴങ്ങുകയായിരുന്നു.

കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി SIT ക്ക് കൈമാറി. യുവതി രാഹുലിന്റെ വിദേശയാത്രയ്ക്ക് സഹായം നൽകി. വിലപിടിപ്പുള്ള വസ്തുക്കൾ യുവതിയോട് ആവശ്യപ്പെടുകയും അതിൽ പലതും വാങ്ങി നൽകി. കുഞ്ഞ് വേണമെന്ന് നിർബന്ധിച്ചെന്നും ഗർഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചു എന്നുമാണ് പരാതിയിലുള്ളത്. ഇമെയിൽ വഴിയാണ് പത്തനംതിട്ട സ്വദേശിയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയാണ് SIT ക്ക് കൈമാറിയത്.

3rd sexual harassment case against Rahul Mamkootathil; the statement of the complainant abroad was recorded through video conference

More Stories from this section

family-dental
witywide