പട്ടായയിൽ 52കാരനായ ഇന്ത്യൻ വിനോദസഞ്ചാരിയെ ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളികൾ വളഞ്ഞിട്ട് മർദിച്ചു- വിഡിയോ പുറത്ത്

പട്ടായ: തായ്‌ലൻഡിലെ പട്ടായയിൽ 52 വയസ്സുള്ള ഇന്ത്യൻ വിനോദസഞ്ചാരിയെ ഒരു സംഘം ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളികൾ മർദിച്ചതായി റിപ്പോർട്ട്. ഡിസംബർ 27-ന് പുലർച്ചെ പട്ടായയിലെ പ്രശസ്തമായ ‘വാക്കിങ് സ്ട്രീറ്റിലാണ്’ സംഭവം നടന്നത്. രാജ് ജസൂജ എന്ന സഞ്ചാരിക്കാണ് മർദനമേറ്റത്.

ലൈംഗിക തൊഴിലാളിയുമായി പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പണം നൽകാതെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ട്രാൻസ്‌ജെൻഡർ യുവതികൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്നാണ് വിവരം.

മർദനത്തിൽ ഇയാളുടെ മുഖത്തും തലയുടെ പിൻഭാഗത്തും പരിക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ പട്ടായയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്ന് ട്രാൻസ്‌ജെൻഡർ യുവതികൾ ചേർന്ന് ഇയാളെ ചെരിപ്പുകൊണ്ട് അടിക്കുന്നതും നിലത്തിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തായ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വിനോദസഞ്ചാരി സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തിൽ നിന്ന് ഔദ്യോഗിക മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

52-year-old Indian tourist surrounded and beaten by transgender sex workers in Pattaya

More Stories from this section

family-dental
witywide