ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

കേരള സംസ്ഥാനത്തെയും ആഗോള മലയാളി സമൂഹത്തെയും ബന്ധിപ്പിക്കുന്നതിനായി 2018ൽ രൂപീകരിച്ച ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കുന്നു. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ പൊതുസമ്മേളനവും 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനവും നടക്കും.

വിദേശരാജ്യങ്ങളിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾ, വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങൾ, ഒ.സി.ഐ കാർഡ് ഉടമകൾ, പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയവർ എന്നിവരുടെ സജീവ പങ്കാളിത്തം ഈ വേദിയെ വിശ്വമലയാളികളുടെ ഒരു സമഗ്ര ജനാധിപത്യ സംഗമമാക്കി മാറ്റും.

36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് പ്രാതിനിധ്യം വിപുലീകരിച്ചിട്ടുണ്ട്. അഞ്ചാം സമ്മേളനത്തിൻറെ ഏറ്റവും വലിയ സവിശേഷത ഈ വിപുലമായ ആഗോള സാന്നിധ്യമാണ്. കേരള നിയമസഭയിലെ അംഗങ്ങൾക്കും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെൻറ് അംഗങ്ങൾക്കുമൊപ്പം രാജ്യത്തിന് അകത്തും പുറത്തും വസിക്കുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളും ചേരുന്നതാണ് സഭയുടെ അംഗബലം.

5th session of Lok Kerala Sabha from January 29

More Stories from this section

family-dental
witywide