അമേരിക്കയെ നടുക്കി മിസിസിപ്പിയിൽ കൂട്ട വെടിവെപ്പ്: ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

അമേരിക്കയിലെ മിസിസിപ്പിയിൽ ശനിയാഴ്ച നടന്ന വെടിവെപ്പ് പരമ്പരയിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിസിസിപ്പിയിലെ ആർക്കബുത്‌ല എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്.

വെടിവെപ്പ് നടത്തിയെന്ന് കരുതുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇവർ വെടിവെപ്പ് നടന്ന മൂന്ന് സ്ഥലങ്ങളിലായാണ് മരിച്ചുകിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ആക്രമണം നടന്ന സ്ഥലങ്ങളിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കയിൽ വർധിച്ചുവരുന്ന തോക്ക് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭവം വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide