കനത്ത പോളിങ്; സംസ്ഥാനത്ത് മൂന്ന് മണി വരെ 62.71 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2,71,42,952 വോട്ടർമാർ പോളിങ്ങിൽ പങ്കാളികളാകും.

അതേസമയം, വോട്ട് ചെയ്യാനായി ഏഴു മണിക്ക് മുമ്പു തന്നെ പല ബൂത്തുകളിലും വോട്ടർമാർ എത്തിത്തുടങ്ങിയിരുന്നു. പലയിടങ്ങളിലും വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിരയാണ്. സ്ഥാനാർഥികളും ബൂത്തുകളിലേക്ക് വോട്ട് ചെയ്യാൻ എത്തിത്തുടങ്ങി. ആറ് മണിയോടെ മോക് പോളിങ് ആരംഭിച്ചു. മെയ് നാലിനാണ് വോട്ടെണ്ണൽ.

62.71 percent polling in the state till 3 pm

More Stories from this section

family-dental
witywide