ഓസ്ട്രിയയിലുണ്ടായ മൂന്ന് ഹിമപാതങ്ങളിൽ 8 പേർ മരിച്ചു; ജീവൻ നഷ്ടപ്പെട്ടത് സ്കീയിംഗ് നടത്തുകയായിരുന്ന വിനോദ സഞ്ചാരികൾക്ക്

ന്യൂഡൽഹി: ഓസ്ട്രിയൻ ആൽപ്‌സ് പർവതനിരകളിൽ ഉണ്ടായ മൂന്ന് വ്യത്യസ്ത ഹിമപാതങ്ങളിൽ എട്ട് സ്കീയർമാർ കൊല്ലപ്പെട്ടു. ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ ദുരന്തമുണ്ടായത്.

പൊംഗാവു മേഖലയിലെ ഗാസ്റ്റൈൻ താഴ്‌വരയിലുണ്ടായ ഹിമപാതത്തിൽ ഒരു സംഘത്തിലെ നാല് സ്കീയർമാർ മരിച്ചു. ഇതേ മേഖലയിൽ ഉണ്ടായ മറ്റൊരു ഹിമപാതത്തിൽ മറ്റൊരു സ്കീയറും പസ്റ്റർവാൾഡ് പ്രദേശത്തുണ്ടായ അപകടത്തിൽ മൂന്ന് ചെക്ക് റിപ്പബ്ലിക് സ്വദേശികളും മരിച്ചു. അപകടത്തെത്തുടർന്ന് ഹെലികോപ്റ്ററുകളും സ്നിഫർ ഡോഗുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വൻതോതിലുള്ള രക്ഷാപ്രവർത്തനം നടത്തിയിരുന്നു. കൊല്ലപ്പെട്ട മിക്കവരും പ്രധാന പാതകളിൽ നിന്ന് മാറി സ്കീയിംഗ് നടത്തിയിരുന്നവരാണ്. മരിച്ചവരിൽ മിക്കവരും വിനോദസഞ്ചാരികളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സൗമ്യമായ മഞ്ഞുമലകളിലൂടെയോ മഞ്ഞുമൂടിയ നിരപ്പായ സ്ഥലങ്ങളിലൂടെയോ പ്രത്യേകതരം ബോർഡുകൾ (Skis) ഉപയോഗിച്ച് തെന്നി നീങ്ങുന്ന ഒരു കായിക വിനോദമാണ് സ്കീയിംഗ് (Skiing). ഇത് വിനോദമായും മത്സരയിനമായും ലോകമെമ്പാടും പ്രശസ്തമാണ്.

8 killed in three avalanches in Austria

More Stories from this section

family-dental
witywide