മലപ്പുറത്ത് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിന തടവ്

മലപ്പുറം വഴിക്കടവിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി വഴിക്കടവ് സ്വദേശി എൻ പി സുരേഷ് ബാബുവിന് 80 വർഷം കഠിന തടവ് ശിക്ഷ. നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി. കേസിൽ 1.60 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.

പിഴത്തുക അടയ്ക്കാൻ തയ്യാറായിട്ടില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണം. തവനൂർ ജയിലിലേക്ക് പ്രതിയെ മാറ്റി.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. വഴിക്കടവ് പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രതിക്കെതിരെ സമാനമായ പരാതി നേരത്തെയും ഉണ്ടായിരുന്നു.

80 years rigorous imprisonment for the accused who molested a nine-year-old girl in Malappuram

More Stories from this section

family-dental
witywide