അങ്കത്തട്ടിൽ 985 പേ‍ർ, സൂക്ഷ്മപരിശോധന പൂർത്തിയായി, 269 പത്രികകൾ തള്ളി; പത്രിക പിൻവലിക്കൽ നാളെ അവസാനിക്കും, അന്തിമ ചിത്രവും തെളിയും

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ആകെ 985 സ്ഥാനാർത്ഥികളാണുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ മണ്ഡലങ്ങളിലായി സമർപ്പിക്കപ്പെട്ട 1254 പത്രികകളിൽ 269 എണ്ണം സാങ്കേതിക കാരണങ്ങളാൽ തള്ളിപ്പോയി. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം പരിശോധന അതിജീവിച്ചതോടെ വരുംദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാകും. പല മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകളാണ് പ്രധാനമായും തള്ളപ്പെട്ടത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണുള്ളത്. തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ. ഇവിടെ 16 സ്ഥാനാ‌ർഥികൾ ജനവിധി തേടുന്നുണ്ട്.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയം നാളെ (മാർച്ച് 26) അവസാനിക്കുന്നതോടെ മാത്രമേ തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രം വ്യക്തമാകൂ. നിലവിൽ പലയിടത്തും പ്രമുഖ മുന്നണികൾക്ക് ഭീഷണിയായി വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ. നാളെ വൈകുന്നേരത്തോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതോടെ കേരളത്തിലെ പോരാട്ടത്തിന്റെ പൂർണ്ണരൂപം തെളിയും.

985 Candidates in kerala election scrutiny completed, 269 papers rejected; Withdrawal of papers ends tomorrow, final picture and proof

More Stories from this section

family-dental
witywide