ടെക്‌സസിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് ഇരുപത്തിമൂന്നുകാരിയായ മകളെ വെടിവെച്ച് കൊന്ന് പിതാവ്. മകളിൽ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസണാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ജനുവരി 10നായിരുന്നു സംഭവം. നിലവില്‍ കേസില്‍ വിചാരണ തുടരുകയാണ്. ലൂസിയും ക്രിസും തമ്മില്‍ എപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുമായിരുന്നുവെന്ന് ലൂസിയുടെ കാമുകനായ സാം വ്യക്തമാക്കി.
അന്ന് കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ഇരുവരും തമ്മിൽ പ്രധാനമായും ഡോണള്‍ഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചുമായിരുന്നു അഭിപ്രായവ്യത്യാസവും തര്‍ക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ ഇരിക്കുകയായിരുന്നുവെന്നും എന്നാൽ അന്നും ലൂസിയും ക്രിസും തമ്മില്‍ തര്‍ക്കമുണ്ടായിയെന്ന് സാം പറയുന്നു.
അന്നും ഡൊണാള്‍ഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു തര്‍ക്കം. ലൂസിയെ ക്രിസിന്റെ ചില പ്രതികരണങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്നാണ് സാമിന്റെ വാക്കുകള്‍. ലൂസി കുറച്ച് സമയം റൂമില്‍ തനിച്ചിരിക്കുകയും പിന്നീട് അടുക്കളയിലെത്തി. എന്നാൽ അടുക്കളയിലെത്തിയ ലൂസിയെ ക്രിസ് കൈപിടിച്ച് താഴെയുള്ള റൂമിലേക്ക് കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം അവിടെ നിന്നും വലിയ ശബ്ദം കേള്‍ക്കുകയായിരുന്നു. വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോള്‍ വെടിയേറ്റ് കിടക്കുന്ന ലൂസിയെ ആണ് കണ്ടത്.
അതേസമയം, തന്റെ പ്രവര്‍ത്തിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നെന്നും ഹൃദയത്തില്‍ നിന്നും ഈ ഭാരം ഒരിക്കലും ഒഴിഞ്ഞു പോകില്ലെന്നും അഭിഭാഷകര്‍ വഴി ക്രിസ് ഹാരിസണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് താന്‍ തോക്ക് സൂക്ഷിക്കുന്നതെന്ന് ലൂസിയോട് പറയുകയായിരുന്നു എന്നും ലൂസിയ്ക്ക് നേരെ വെടിയുണ്ട വന്നപ്പോള്‍ തന്റെ കൈ ട്രിഗറിലുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും അമിത മദ്യപാനത്തിന്റെ പ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടെന്നും നേരത്തെ അതിനായി ചികിത്സ നേടിയുണ്ടെന്നും ക്രിസ് കോടതിയെ അറിയിച്ചു. സംഭവ ദിവസം വീഞ്ഞ് കുടിച്ചിരുന്നു. ലൂസിയുടെ ജീവിതത്തെയും ഓര്‍മകളെയും ആദരിക്കേണ്ടത് തന്റെ മറ്റ് രണ്ട് പെണ്‍മക്കളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടാകണം എന്നാണ് കരുതുന്നതെന്നും ക്രിസ് കൂട്ടിച്ചേർത്തു.
A 23-year-old British woman was shot dead by her father in the United States after a heated argument about US President Donald Trump,











