പള്ളിമതിൽ ചാടിക്കടന്ന് കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോ​ഗം; കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ച് റീൽ ചിത്രീകരണം, യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാലം​ഗ സംഘം അതിക്രമിച്ച് കയറി റീൽ ചിത്രീകരണവും ലഹരി ഉപയോ​ഗവും. പള്ളി സെമിത്തേരിയിൽ കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം യുവാക്കൾ റീൽ ചിത്രീകരിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. പൂന്തോപ്പ് സമീപ പ്രദേശത്തുള്ള യുവാക്കളെന്നാണ് പൊലീസ് നിഗമനം.

പള്ളി കൈക്കാരന്റെ പരാതിയിൽ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു. പള്ളിയിലെ ശവക്കല്ലറകളിൽ അതിക്രമം കാണിച്ച് മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. യുവാക്കൾ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു. നിലവിൽ നാലു പേരും ഒളിവിലാണ്.

A four-member gang take reel and drugs used in Alappuzha Poonthop St. Francis Assisi Church cemetery

More Stories from this section

family-dental
witywide