തായ്‌ലൻഡിലെ സ്‌കൂളിൽ വെടിവെപ്പ്, അധ്യാപകരെയും വിദ്യാർത്ഥികളെയും ബന്ദികളാക്കി; നിരവധി പേർക്ക് പരിക്ക്

ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിലെ ഒരു സ്കൂളിൽ യുവാവ് വെടിവെപ്പ് നടത്തിയതായി റിപ്പോർട്ട്. വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. 18 കാരനായ യുവാവാണ് വെടിവെപ്പ് നടത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പിന്നീട് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിച്ചതായും അധികൃതർ അറിയിച്ചു. വെടിവെപ്പിൽ കുറഞ്ഞത് മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.

സോങ്‌ഖ്ല പ്രവിശ്യയിലെ ഫാത്തോങ് പ്രഥാൻ ഖിരിവത് സ്കൂളിലാണ് സംഭവം നടന്നത്. പ്രതി അപ്രതീക്ഷിതമായി സ്കൂൾ പരിസരത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിനിടെ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇയാൾ ബന്ദികളാക്കിയതായും പറയുന്നു. തോക്ക് കൈവശം ഉണ്ടായിരുന്ന മാനസികാസ്വാസ്ഥമുള്ള  പ്രതി സ്കൂളിലേക്ക് കയറുകയായിരുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും ഭീതിയോടെ ഓടിരക്ഷപ്പെടുന്നതും സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതിയെ പിടികൂടിയിട്ടുണ്ട്,” ഡെപ്യൂട്ടി സൂപ്രണ്ട്രൻ്റൻ്റ് വിചിയൻ സോബൂൺ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.


A gunman opened fire at a school in southern Thailand, taking students and teachers into custody, and injuring several others, multiple reports said on Wednesday.

More Stories from this section

family-dental
witywide