
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ഹൈക്കോടതിയുടേതാണീ തീരുമാനം. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവൻ ഭാരവാഹികളെയും സ്ഥാനത്തുനിന്നും അയോഗ്യരാക്കിയിട്ടുണ്ട്.
നിശ്ചിത സമയത്തിനകം യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് നടപടി. കമ്പനി നിയമപ്രകാരം തുടർച്ചയായി മൂന്ന് വർഷം റിട്ടേൺ സമർപ്പിക്കാത്ത പക്ഷം ഡയറക്ടർമാർ അയോഗ്യരാക്കപ്പെടും. പ്രമുഖ എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി
ജസ്റ്റിസ് ടി.ആർ. രവി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് യോഗത്തിൻ്റെ ഭരണം മുന്നോട്ട് കൊണ്ടുപോകാനും കോടതി നിർദ്ദേശിച്ചു.
Updating…
A major setback for Vellappally; High Court disqualifies him from the post of SNDP Yogam General Secretary














