ഇസ്രായേലിനായി ചാരപ്പണി: അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദിന് കൈമാറി, ഇറാനിൽ ഒരാളെ തൂക്കിലേറ്റി

ടെഹ്റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാൻ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. കുറോഷ് കെയ്‌വാനി എന്നയാളെയാണ് തൂക്കിലേറ്റിയതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദിന് കൈമാറിയെന്ന് ഇയാൾക്കെതിരെയുള്ള കുറ്റപത്രത്തിൽ പറയുന്നു. വർഷങ്ങളായി തുടരുന്ന ഇസ്രായേൽ-ഇറാൻ നിഴൽയുദ്ധത്തിൻ്റെ ഭാഗമായി, മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി പേരെ ഇറാൻ ഇതിനുമുമ്പും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കാൻ ഇസ്രായേൽ ചാരന്മാർ ശ്രമിക്കുന്നതായി ഇറാൻ നിരന്തരം ആരോപിക്കാറുണ്ട്.

ജനുവരിയിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടയിൽ ഇറാൻ ഭരണകൂടം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി ഇറാനിലെ യുഎൻ പ്രത്യേക പ്രതിനിധി മായ് സാറ്റോ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും പ്രതിഷേധങ്ങൾ അടിച്ചമർത്താൻ മെഡിക്കൽ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനുവരി 28-ന് ഹമീദ്‌റേസ സാബെത് ഇസ്മായിലിപൂർ എന്നയാളെ ‘മൊസാദ് ഏജന്റ്’ (ഇസ്രായേൽ ചാരൻ) എന്ന് ആരോപിച്ച് ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

A man who spied for Israel was hanged in Iran, report

More Stories from this section

family-dental
witywide