ബ്രിട്ടനിലും പെൺഭ്രൂണഹത്യ? ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ ലിംഗാധിഷ്ഠിത ഗർഭഛിദ്രം വർധിക്കുന്നതായി റിപ്പോർട്ട്

ലണ്ടൻ: ആൺകുട്ടികൾക്ക് മുൻഗണന നൽകുന്ന മനോഭാവം കാരണം ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിൽ പെൺകുഞ്ഞുങ്ങളെ ഗർഭകാലത്തുതന്നെ ഇല്ലാതാക്കുന്ന പ്രവണത വർധിക്കുന്നതായി റിപ്പോർട്ട്. 2021 മുതൽ 2025 വരെയുള്ള നാല് വർഷത്തിനിടെ, ലിംഗത്തിന്റെ അടിസ്ഥാനത്തിൽ നൂറുകണക്കിന് ഭ്രൂണഹത്യ നടന്നുവെന്നാണ് ബ്രിട്ടനിലെ ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഈ കാലയളവിൽ ഇന്ത്യൻ മാതാപിതാക്കളിൽ ഓരോ 100 പെൺകുട്ടികൾക്ക് 118 ആൺകുട്ടികൾ ജനിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ലിംഗാധിഷ്ഠിത ഗർഭഛിദ്രത്തിന്റെ വ്യക്തമായ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കുടുംബ സമ്മർദ്ദത്തെ തുടർന്ന് പല ഇന്ത്യൻ സ്ത്രീകളെയും പെൺഭ്രൂണങ്ങളെ ഇല്ലാതാക്കാൻ നിർബന്ധിതരാക്കുന്നുവെന്ന ആശങ്കയും ശക്തമാകുകയാണ്.

എല്ലാ വംശജരെയും ഉൾപ്പെടുത്തി ബ്രിട്ടനിലെ ദേശീയ ശരാശരി ഓരോ 100 പെൺകുട്ടികൾക്കും 105 ആൺകുട്ടികളാണ്. ബ്രിട്ടീഷ് സർക്കാർ അംഗീകരിക്കുന്ന പരമാവധി പരിധി 107:100 എന്നതാണ്. എന്നാൽ ഇന്ത്യൻ വംശജരിൽ നിലവിലുള്ള 118:100 എന്ന അനുപാതം ഇതിനെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2021-22ൽ ഇന്ത്യൻ കുടുംബങ്ങളിൽ മൂന്നാമത്തെ കുട്ടിയായി ജനിച്ചവരിൽ 100 പെൺകുട്ടികൾക്ക് 114 ആൺകുട്ടികളായിരുന്നു. അടുത്ത വർഷം ഇത് 109:100 ആയി കുറഞ്ഞെങ്കിലും, 2023-24ൽ വീണ്ടും കുത്തനെ ഉയർന്ന് 118:100 ആയി. തുടർന്ന് വരുന്ന വർഷവും ഇതേ അനുപാതം തുടർന്നുവെന്നാണ് റിപ്പോർട്ട്.

കുടുംബങ്ങളുടെ സമ്മർദ്ദം മൂലമാണ് സ്ത്രീകൾ കൂടുതൽ ഗർഭഛിദ്രങ്ങൾക്ക് വിധേയരാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ആൺകുട്ടികളെ പ്രസവിച്ചാൽ മാത്രമേ തങ്ങൾക്ക് വിലയുണ്ടാകൂ എന്ന വിശ്വാസത്തിലേക്ക് ചില സ്ത്രീകളെ നയിക്കുന്നുവെന്ന് ഗാർഹിക പീഡന വിരുദ്ധ സംഘടനയായ ജീന ഇന്റർനാഷണലിന്റെ സ്ഥാപക റാണി ബിൽകു പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ ആൺകുട്ടികൾക്ക് ‘പ്രിൻസ് സിന്‍ഡ്രോം’ ഉണ്ടെന്നും, ഇത് ലിംഗസമത്വവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.

രണ്ടു പെൺമക്കളുള്ള ഇന്ത്യൻ കുടുംബങ്ങൾ മൂന്നാമത്തെയും പെൺകുഞ്ഞാണെങ്കിൽ ഗർഭഛിദ്രം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2017 മുതൽ 2021 വരെ ബ്രിട്ടൻ ആരോഗ്യവകുപ്പ് നടത്തിയ പഠനമനുസരിച്ച്, മൂന്നാമത്തെ കുട്ടിയുടെ ജനനത്തിൽ ഇന്ത്യൻ സമൂഹത്തിലെ ശരാശരി അനുപാതം 100 പെൺകുട്ടികൾക്ക് 113 ആൺകുട്ടികളായിരുന്നു. ഇത് ഏകദേശം 400 പെൺഭ്രൂണ ഗർഭഛിദ്രങ്ങൾക്ക് തുല്യമാണെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം, ലിംഗാധിഷ്ഠിത ഗർഭഛിദ്രം “നിയമവിരുദ്ധമല്ല” എന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യൻ സ്ത്രീകൾക്ക് ആൺകുഞ്ഞ് വേണമെന്ന സമ്മർദ്ദം വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി ഈ നിലപാട് ഉത്തരവാദിത്വമില്ലായ്മയാണെന്ന് പ്രവർത്തകർ വിമർശിച്ചു.

ബ്രിട്ടൺ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശമനുസരിച്ച്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ലിംഗം മാത്രം ഗർഭഛിദ്രത്തിന് നിയമപരമായ കാരണമല്ല. 1967ലെ അബോർഷൻ ആക്റ്റ് പ്രകാരം, കുഞ്ഞിന് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രണ്ട് രജിസ്റ്റർ ചെയ്ത ഡോക്ടർമാർ വിലയിരുത്തി മാത്രമാണ്, 24 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രം അനുവദിക്കുന്നത്.

A record number of baby girls are reportedly being aborted by the Indians in Britain because of their preference for boys. In the past four years, 2021 to 2025

More Stories from this section

family-dental
witywide