
വാഷിംഗ്ടൺ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയായേക്കാമെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ചർച്ചയാകുന്നു. റിപ്പോർട്ട് കേട്ട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അമ്പരന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ‘ന്യൂയോർക്ക് പോസ്റ്റ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച നടന്ന അതീവ രഹസ്യമായ ഇൻ്റലിജൻസ് ബ്രീഫിംഗിനിടെയാണ് ഇക്കാര്യം ട്രംപിനെ അറിയിച്ചത്.
രഹസ്യാന്വേഷണ റിപ്പോർട്ട് കേട്ടപ്പോൾ ട്രംപിന് തൻ്റെ അത്ഭുതം അടക്കാനായില്ലെന്നും അദ്ദേഹം പൊട്ടിച്ചിരിച്ചെന്നുമാണ് സൂചന. യോഗത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
ഇതൊരു വ്യാജപ്രചാരണമല്ലെന്നും മറിച്ച് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരമാണെന്നുമാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്. ഗവൺമെൻ്റിൻ്റെ കൈവശമുള്ള ഏറ്റവും സുരക്ഷിതമായ സ്രോതസ്സുകളിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് റിപ്പോർട്ടിലുള്ളതായാണ് വിവരം.
കുട്ടിക്കാലത്തെ ഒരു അധ്യാപകനുമായി മോജ്തബയ്ക്ക് ദീർഘകാലം ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ, ഫെബ്രുവരിയിൽ നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സമയത്ത് തന്നെ പരിചരിച്ച പുരുഷ ജീവനക്കാരോട് അദ്ദേഹം മോശമായി പെരുമാറിയതായും പറയപ്പെടുന്നു.
2008-ൽ വിക്കിലീക്സ് പുറത്തുവിട്ട യുഎസ് നയതന്ത്ര രേഖകളും ഇതിനോട് ചേർത്ത് വായിക്കപ്പെടുന്നുണ്ട്. ലൈംഗിക ശേഷിക്കുറവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി മോജ്തബ ലണ്ടനിൽ പോയിരുന്നതായും വൈകിയാണ് വിവാഹം കഴിച്ചതെന്നും ഈ രേഖകളിൽ പറയുന്നു.
ഇറാനിലിത് ‘തലപോകുന്ന’ കുറ്റം
സ്വവർഗ്ഗാനുരാഗം ഇറാനിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. അതുകൊണ്ടുതന്നെ പുതിയ ഭരണാധികാരിയെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ ഇറാനിലെ രാഷ്ട്രീയ-മത വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
നേരത്തെ നടന്ന വ്യോമാക്രമണത്തിൽ മോജ്തബയുടെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനിയും മോജ്തബയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷമാണ് മോജ്തബ ഖമേനി അധികാരമേറ്റത്.
A report by American intelligence agencies that Iran’s new Supreme Leader, Mojtaba Khamenei, may be gay is being discussed.















