ഇത് കൈവിട്ട സെൽഫി! ആരോഗ്യപ്രവർത്തകർക്ക് കിട്ടിയത് എട്ടിൻ്റെ പണി, നടപടി വന്നേക്കും

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ വെച്ച് ആരോഗ്യ പ്രവർത്തകർ മന്ത്രി വീണാ ജോർജിനൊപ്പം പകർത്തിയ സെൽഫി വലിയ വിവാദമായിരിക്കുകയാണ്. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന മന്ത്രി ‘ഫോട്ടോഷൂട്ട്’ നടത്തുകയാണെന്ന് കെഎസ്‌യു) ആരോപിച്ചു. സാധാരണക്കാർക്ക് ഐസിയു ബെഡ് കിട്ടാത്ത സാഹചര്യത്തിൽ മന്ത്രി സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

വിവാദത്തിന് പിന്നാലെ ഫോട്ടോയിലുണ്ടായിരുന്ന നഴ്സ് പി. സി സ്മിത വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനാണ് തങ്ങൾ സെൽഫിയെടുത്തതെന്നും, അല്ലാതെ മറ്റുദ്ദേശങ്ങൾ ഇല്ലെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതിനെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ത്രിയുടെ നില മെച്ചപ്പെട്ടതായും തൽക്കാലം ശസ്ത്രക്രിയ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. പിന്നാല ഇന്ന് പുലർച്ചെയോടെ ഡിസ്ചാർജ് ചെയ്യുകയും മന്ത്രി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. ഈ സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ വധശ്രമക്കേസിൽ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്.

മന്ത്രിയെ മർദിക്കുന്നതിൻ്റെ ദൃശ്യം പുറത്തുവിടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെ വെല്ലുവിളിച്ചു. ദൃശ്യം പുറത്തുവിട്ടാൽ ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് സമ്മാനം പ്രഖ്യാപിച്ചത്.

A selfie taken by health workers with Minister Veena George at the Pariyaram Govt. Medical College Hospital ICU has become a big controversy.

More Stories from this section

family-dental
witywide