വിഎസിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ.സുരേഷിന് പുതുയുഗ യാത്രയില്‍ വന്‍ വരവേല്‍പ്പ്; ഷാള്‍ അണിയിച്ച് സ്വീകരിച്ച് വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പുതുയുഗ യാത്ര വേദിയില്‍ വിഎസിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ.സുരേഷ്. വന്‍ വരവേല്‍പ്പോടെയാണ് കോൺഗ്രസ് എ സുരേഷിനെ എതിരേറ്റത്. വി.ഡി.സതീശൻ, കെ. മുരളീധരൻ, ഷാഫി പറമ്പിൽ എംപി, വി. കെ ശ്രീകണ്ഠൻ എംപി എന്നിവർ ചേർന്ന് സ്വീകരിച്ചു. വി ഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ചടങ്ങിൽ 13 കൊല്ലമായി ഞാൻ അനുഭവിച്ച വേദന ഞാൻ ഇന്ന് അവസാനിപ്പിച്ചുവെന്ന് എസ് സുരേഷ് പറഞ്ഞു. എംവി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തി. എന്താണ് ഞാൻ ചെയ്ത തെറ്റ്? പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിക്ക് പുറത്ത് നിൽക്കുമ്പോഴും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. ഇപ്പോഴും പാർട്ടി മനസ്സ് സൂക്ഷിക്കുന്നുണ്ട്. ഒരു പാർട്ടി ആനുകൂല്യവും പറ്റിയിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

A. Suresh, former personal staff of VS, gets a grand welcome on v d satheeshan puthuyuga yatra; V.D. Satheesan welcomes him with a shawl

More Stories from this section

family-dental
witywide