വിഎസിൻ്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; വിഡി സതീശൻ്റെ പുതുയുഗയാത്രയിലും പങ്കെടുക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തിലും നാളെ പങ്കെടുക്കും.

കഴിഞ്ഞ 13 കൊല്ലമായി താൻ പാർട്ടിയ്ക്ക് പുറത്താണെന്നും പാർട്ടിയിലെ വാർത്തകൾ ഒറ്റികൊടുത്തുവെന്ന ആക്ഷേപമടക്കം തനിക്കെതിരെ ഉയർന്നുവന്നിരുന്നുവെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ഒരു പാർട്ടി മെമ്പറായ താൻ കേന്ദ്ര സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ എങ്ങിനെയാണ് അറിയുക? 2012ലാണ് തന്നെ അടക്കം 3 പേരെ കൂടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് 2013 ലാണ് അതിന് അംഗീകാരം ലഭിക്കുന്നത് എത്രകാലം വി എസ് തനിക്ക് വേണ്ടി സംസാരിക്കുകയും നിരന്തരം കത്തയക്കുകയും ചെയ്തിരുന്നുവെന്നും സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

A Suresh, who was VS’s personal assistant, is an independent UDF candidate in Malampuzha; will also participate in VD Satheesan’s Puthyuga Yatra

More Stories from this section

family-dental
witywide