സിപിഎമ്മിന്റെ ‘രണ്ടത്താണി’ സ്വപ്നം പാളി, മുസ്‌ലിം ലീഗിൽ തന്നെ തുടരുമെന്ന് പ്രഖ്യാപനം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാണക്കാടെത്തി കൂടിക്കാഴ്ച നടത്തി

സിപിഎം സ്വതന്ത്രനായി മത്സരിക്കുമെന്ന വാർത്തകൾക്കിടയിൽ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചു. പാണക്കാടെത്തിയ അദ്ദേഹം അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വറലി ശിഹാബ് തങ്ങളുമായും കൂടിക്കാഴ്ച നടത്തി. ലീഗ് നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പാർട്ടി വിടില്ലെന്ന അന്തിമ തീരുമാനം അദ്ദേഹം അറിയിച്ചത്. ഇതോടെ തിരൂരങ്ങാടിയിലോ വള്ളിക്കുന്നിലോ അദ്ദേഹം എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കാണ് അന്ത്യമായത്.

ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ എൽഡിഎഫിലേക്ക് പോകുമെന്നും മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ മുസ്‌ലിം ലീഗിന്റെ ഉറച്ച പ്രവർത്തകനായി തുടരുമെന്നും പാർട്ടിയുമായി യാതൊരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങന്മാരുമായുള്ള കൂടിക്കാഴ്ചയോടെ യുഡിഎഫ് ക്യാമ്പിലെ ആശങ്കകൾ ഒഴിവായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ടത്താണിയുടെ ഈ തീരുമാനം യുഡിഎഫിന് വലിയ ആശ്വാസമാണ് നൽകുന്നത്. മലപ്പുറം ജില്ലയിലെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ എൽഡിഎഫ് നടത്തിയ നീക്കങ്ങൾ ഇതോടെ പാളിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതോടെ രണ്ടത്താണിയുടെ പുതിയ ചുമതലകളെക്കുറിച്ച് കൂടുതൽ വ്യക്തത വരും.

Abdurahiman Randathani to stay with Muslim League; meets Panakkad Thangals to end speculations

Also Read

More Stories from this section

family-dental
witywide