ഇറാൻ ആക്രമണങ്ങൾ ചിത്രീകരിച്ചു; അബുദാബിയിൽ 45 പേർ അറസ്റ്റിൽ

അബുദാബി: ഇറാൻ ഗൾഫ് പ്രദേശത്തെ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ അബുദാബി പൊലീസ് 45 പേർ അറസ്റ്റു ചെയ്തതായി വാർത്തകൾ പറയുന്നു. അറസ്റ്റിലായത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. അബുദാബി പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് പ്രധാന കാരണമെന്നാണ് അറസ്റ്റിന്റെ പശ്ചാത്തലം.

അറസ്റ്റിലായവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും, ഇത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും സമൂഹത്തിൽ അഭ്യൂഹങ്ങൾ പരത്താനും ഇടയാക്കുമെന്നും പോലീസ് അറിയിച്ചു. ഇന്ത്യയിലെയും മറ്റും വിവിധ രാജ്യങ്ങളിലെയും ആളുകൾ ഉൾപ്പെടുന്നുവെന്ന് സംശയിക്കുന്ന കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Abu Dhabi Police says it has arrested 45 individuals of “various nationalities” for filming and “spreading misinformation” during attacks on the country

More Stories from this section

family-dental
witywide