പിണറായി സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രാഥമിക സഹകരണങ്ങൾക്കുള്ള സോഫ്റ്റ് വെയർ തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി നടക്കുന്നുവെന്നും സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിനാണ് നീക്കമെന്നും വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല ആരോപിച്ചു.
ഐ ടി മേഖലയിലെ ഏറ്റവും മികച്ച ഗ്രൂപ്പുകളിലൊന്നായ ടാറ്റാ കൺസൾട്ടൻസിക്ക് 206 കോടി രൂപയ്ക്ക് കരാർ നൽകാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം നടക്കുന്നു. ഐ ടി മേഖലയിൽ ഒരു പരിചയ സമ്പത്തും ഇല്ലാത്ത കമ്പനിയാണ് ദിനേശ് ബീഡി. ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വിളിച്ചു. വിചിത്രമായ നിബന്ധകൾ ഉൾപ്പെടുത്തിയായിരുന്നു ടെണ്ടർ എന്നും പാർട്ടി താൽപര്യമുള്ളവർക്ക് കരാർ നൽകാനുള്ള നീക്കമാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Action is being taken against financial fraud of Rs 700 crore in the Cooperative Department; Ramesh Chennithala alleges serious corruption









