പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാനിറങ്ങുമോ? മറുപടിയുമായി ആസിഫ് അലി

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടൻ ആസിഫ് അലി. പിഷാരടി ആവശ്യപ്പെട്ടാൽ പ്രചാരണത്തിന് ഇറങ്ങാൻ താൻ തയ്യാറാണെന്ന് താരം വ്യക്തമാക്കി. എന്നാൽ നിലവിൽ തന്നെ ആരും വിളിച്ചിട്ടില്ലെന്നും അതിൽ പരിഭവമില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.
“പിഷാരടിയെ വർഷങ്ങളായി എനിക്ക് അറിയാം. അദ്ദേഹത്തിൻ്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്. രാഷ്ട്രീയത്തിന് അപ്പുറം അദ്ദേഹം ഒരു മികച്ച സ്ഥാനാർത്ഥിയാണ്,” ആസിഫ് അലി പറഞ്ഞു.

തനിക്ക് സജീവ രാഷ്ട്രീയത്തിലേക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ താല്പര്യമില്ലെന്നും സിനിമ മാത്രമാണ് തന്റെ സ്വപ്നമെന്നും താരം വ്യക്തമാക്കി. അതേസമയം, പൗരന്മാരുടെ വോട്ടവകാശത്തെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണവും ആസിഫ് പങ്കുവെച്ചു. വോട്ട് ചെയ്യാതെ ഒരു നേതാവിനെയും കുറ്റം പറയാൻ ആർക്കും അവകാശമില്ലെന്നും, എല്ലാവരും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തി കൃത്യമായി വോട്ട് രേഖപ്പെടുത്തണമെന്നും താരം ഓർമ്മിപ്പിച്ചു.

Actor Asif Ali has supported UDF candidate Ramesh Pisharody in Palakkad.

More Stories from this section

family-dental
witywide