വോട്ട് രേഖപ്പെടുത്തി നടൻ മോഹൻ‌ലാൽ; ആദ്യ മണിക്കൂറിൽ വോട്ട് ചെയ്യാനെത്തി പ്രമുഖർ, ബൂത്തുകളിൽ നീണ്ട നിര

വോട്ടെടുപ്പ് പുരോഗമിക്കവേ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻ‌ലാൽ. മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് രേഖപ്പെടുത്താൻ എത്തിയ മോഹൻലാലിൻ്റെ അടുത്തേക്ക് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർത്ഥിയും കൗൺസിലറുമായ ശബരീനാഥനും എത്തി കുശലന്വേഷണം നടത്തി.

രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ആണ് ഇന്ന് വിധിയെഴുതുന്നത്. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചത്. തുടക്കം മുതൽ‌ തന്നെ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി എന്നിവരും വിവിധ സ്ഥാനാർഥികളും രാവിലെ വോട്ട് രേഖപ്പെടുത്താൻ എത്തി. പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.‌

ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് സുരേഷ്ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്. സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പാണക്കാട് CKMMALP പോളിംഗ് ബൂത്തിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് ഹയർ സെക്കൻഡറി സ്കൂളിലെ 138 നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.

Mohanlal, VD Satheesan, V Sivankutty, Suresh Gopi; Celebrities arrive to vote in the first hour; Long queues at the booths

More Stories from this section

family-dental
witywide