കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി പ്രേം കുമാർ; പങ്കെടുത്തത് സാസ്കാരിക പരിപാടിയിലെന്ന് പ്രതികരണം

ആലപ്പുഴയിലെ കോൺഗ്രസ് വേദിയിലെത്തി ഇടതുപക്ഷ സഹയാത്രികനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായിരുന്ന നടൻ പ്രേം കുമാർ. കെപിസിസിയുടെ വേദിയിൽ മുഖ്യാതിഥി ആയിട്ടായിരുന്നു പ്രേംകുമാർ എത്തിയത്. ഫാസിസം ഏറ്റവും ഭയപ്പെടുന്നത് എഴുത്തുകാരന്റെ മൂർച്ഛയുള്ള വാക്കുകളെയാണെന്നും കലാകാരന്റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ് കലയെന്നും വേദിയിൽ പ്രേം കുമാർ പറഞ്ഞു. അതുകൊണ്ടാണ് അത്തരം ആവിഷ്കാരങ്ങൾ ഉണ്ടാകുമ്പോൾ അവയെ ഉന്മൂലനം ചെയ്യാൻ അവർ തയ്യാറാകുന്നതെന്നും കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നുവെന്നും പ്രേം കുമാർ പറഞ്ഞു.

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്നു. അത്തരം ഫാസിസം ഉണ്ടാകരുത്. ഇന്നത്തെ ഒരു നാടക കലാകാരന് താൻ മനസ്സിൽ ഉദ്ദേശിക്കുന്ന ആശയം അവതരിപ്പിക്കാൻ കഴിയില്ലെന്നും കലാകാരന് അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണം. നിർഭയമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനമാണ്. ജനാധിപത്യം അപകടകരമായ അവസ്ഥയിലാണെന്നും പ്രേംകുമാ‍ർ കൂട്ടിച്ചേർത്തു.

അതേസമയം, സാംസ്‌കാരിക പരിപാടിയായത് കൊണ്ടാണ് താൻ പങ്കെടുത്തതെന്നും പ്രേംകുമാ‍ർ പറഞ്ഞു. രാഷ്ട്രീയ വേദിയിൽ അല്ല ഇരുന്നത്. കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പല ഭാഗത്ത്‌ നിന്നും ക്ഷണിക്കുന്നുണ്ട്. ആരോടും പ്രത്യേക പ്രതിബദ്ധത ഇല്ലെന്നും കോൺഗ്രസ്‌ ദേശീയ തലത്തിൽ ഏറ്റവും വലിയ ദേശീയ പ്രസ്ഥാനം ആണെന്നും അത് ജീർണിച്ചു പോകരുതെന്നും പ്രേംകുമാർ പറഞ്ഞു.

കോൺഗ്രസ്‌ മതേതര ശക്തികൾക്കെതിരായ രാഷ്ട്രീയ ബദൽ ആണ്. വർഗീയതയ്ക്ക് എതിരെ ഇടത് പക്ഷവും വലത് പക്ഷവും ഒരുമിച്ച് നിന്ന് പോരാടേണ്ട ശക്തികൾ ആണ്. ദേശീയ തലത്തിൽ അതിന് സാധ്യതയുള്ള രാഷ്ട്രീയ ബദൽ കോൺഗ്രസ്‌ ആണെന്നും പ്രേംകുമാർ വ്യക്തമാക്കി. പരിപാടി കെ സി വേണുഗോപാലായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മറ്റ് തിരക്കുകൾ കാരണം കെ സി വേണുഗോപാൽ എത്തിയില്ല. ഇതിന് പിന്നാലെയാണ് പ്രേംകുമാർ മുഖ്യാതിഥിയായി എത്തിയത്.

Actor Prem Kumar, a Left Party colleague and former chairman of the Chalachitra Academy, arrived at the Congress stage in Alappuzha. Prem Kumar had arrived as the chief guest at the KPCC stage.

More Stories from this section

family-dental
witywide