സിനിമ – സീരീയൽ – ബിഗ് ബോസ് താരം വീണാ നായർ 20-20 യിൽ ചേർന്നു. വീണാ നായർ ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളിലാണ് 20-20 മത്സരിക്കുന്നത്. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു. നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നുവെന്നും 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്നും വീണാ നായർ പറഞ്ഞു.
അതേസമയം, അങ്കമാലിയിൽ 20- 20 സ്ഥാനാർത്ഥിയായി റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് എത്തും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ മത്സരിക്കും. ഒരു മകളെ പോലെ തൃപ്പൂണിത്തുറയ്ക്കൊപ്പം ഉണ്ടാകും. ആദ്യമായിട്ടാണ് രാഷ്ട്രീയത്തിൽ. അച്ഛൻ്റെ ആഗ്രഹമാണെന്നും അഞ്ജലി നായർ പറഞ്ഞു. നടി ലക്ഷ്മിപ്രിയയാണ് പെരുമ്പാവൂരിൽ 20- 20 സ്ഥാനാർത്ഥി. ബിഗ് ബോസ് താരവും നടനുമായ അഖില്‍ മാരാര്‍ ആണ് തൃക്കാക്കരയിലെ 20- 20 സ്ഥാനാർത്ഥി.
Actress Veena Nair in 20-20; will be a candidate from Ettumanoor













