തൃശൂരിലെ അക്യുപങ്ചർ പ്രസവ ചികിത്സാ മരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

വൈദ്യസഹായമില്ലാതെ അശാസ്ത്രീയമായ അക്യുപങ്ചർ ചികിത്സ നൽകി പ്രസവിച്ച തൃശൂർ ചാവക്കാട് സ്വദേശി മുഹ്സിന മരിച്ച സംഭവത്തിൽ, മരണപ്പെട്ട നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ. മരിച്ച മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ ബാധിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷയത്തിൽ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുഹ്സിന ജനുവരിയിലായിരുന്നു പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് ആറ് ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല, പ്രസവശേഷം പരിചരണമില്ലായ്മയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മുഹ്സിനയുടെമുതുകിലെ വ്രണം പുഴുവരിച്ച നിലയിൽ ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ ആകമാനം വ്രണത്തിന് സമാനമായ പാടുകൾ ഉണ്ട്. അക്യുപങ്ചർ ചികിത്സയുടെ ഭാഗമാണിതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

മുഹസിനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്. ഏഴാമത്തെ പ്രസവത്തിന് പിന്നാലെയായിരുന്നു മുഹ്സിനയുടെ മരണം. ഇവരുടെ ആരോഗ്യനില മോശമായിട്ടും ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. രണ്ടു ദിവസങ്ങൾക്കു മുൻപ് വീട്ടിലെത്തിയ മുഹ്സിനയുടെ മാതാപിതാക്കൾ ആണ് അവശനിലയിൽ ആയ മകളെ ആശുപത്രിയിൽ എത്തിച്ചത്.

Acupuncture treatment death in Thrissur; recommendation to exhume the body of the newborn baby for examination

More Stories from this section

family-dental
witywide