സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർദ്ധനവ് ആണ് വരുത്തിയിരിക്കുന്നത്. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധിയിൽ നിന്ന് 36 വയസ് 40 വയസായി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.
Age limit for applying for PSC exam increased by 4 years












