മധ്യപൂർവേഷ്യയിലെ സംഘർഷം; വിമാന പാതകളെ ബാധിച്ചതിനെ തുടർന്ന് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യയിലെ ഇറാൻ-അമേരിക്ക – ഇസ്രയേൽ സംഘർഷം വിമാന പാതകളെ ബാധിച്ചതിനെ തുടർന്ന്, യൂറോപ്പിലേക്കുള്ളവ ഉൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ ഞായറാഴ്ച അറിയിച്ചു. നിരവധി രാജ്യങ്ങൾ അവരുടെ വ്യോമപരിധി അടച്ചതോടെ വിമാന സർവീസുകൾ തടസപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളോടെ സംഘർഷം പ്രദേശത്തുടനീളം വ്യാപിച്ചിട്ടുണ്ട്.

“മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ സർവീസുകളിൽ കൂടുതൽ കുറവ് വരുത്തേണ്ടതായി വന്നിരിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന,” എയർ ഇന്ത്യ ഞായറാഴ്ച പ്രസ്താവിച്ചു.

റദ്ദാക്കിയ എയർ ഇന്ത്യ സർവീസുകളുടെ പട്ടിക

AI131 / AI130: മുംബൈ–ലണ്ടൻ (ഹീത്രോ) / ലണ്ടൻ (ഹീത്രോ)–മുംബൈ

AI113 / AI118: ഡൽഹി–ബിർമിംഗ്ഹാം / ബിർമിംഗ്ഹാം–ഡൽഹി

AI155 / AI156: ഡൽഹി–ആംസ്റ്റർഡാം / ആംസ്റ്റർഡാം–ഡൽഹി

AI151 / AI152: ഡൽഹി–സ്യൂറിക് / സ്യൂറിക്–ഡൽഹി

AI137 / AI138: ഡൽഹി–മിലാൻ / മിലാൻ–ഡൽഹി

AI153 / AI154: ഡൽഹി–വിയന്ന / വിയന്ന–ഡൽഹി

AI133 / AI132: ബെംഗളൂരു–ലണ്ടൻ (ഹീത്രോ) / ലണ്ടൻ (ഹീത്രോ)–ബെംഗളൂരു

AI157 / AI158: ഡൽഹി–കോപൻഹേഗൻ / കോപൻഹേഗൻ–ഡൽഹി

AI2017 / AI2018 കൂടാതെ AI2015 / AI2016: ഡൽഹി–ലണ്ടൻ (ഹീത്രോ) / ലണ്ടൻ (ഹീത്രോ)–ഡൽഹി

AI2029 / AI2030: ഡൽഹി–ഫ്രാങ്ക്ഫർട്ട് / ഫ്രാങ്ക്ഫർട്ട്–ഡൽഹി

ഇതുകൂടാതെ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ ഒരു ഇറാനിയൻ ഡ്രോൺ വിമാനതാവളത്തെ ലക്ഷ്യമിട്ടതിൽ ടെർമിനൽ കെട്ടിടങ്ങളിൽ ഒന്നിന് പരിമിതമായ കേടുപാടുകൾ സംഭവിക്കുകയും നാലുപേർക്കു പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ദുബായ് വിമാനത്താവളത്തിലേക്കും അവിടെ നിന്നുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി FlightRadar24 ഡാറ്റ (രാവിലെ 9:25 IST) സൂചിപ്പിക്കുന്നു. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ നടത്തിയ പ്രതികാര നടപടികളുടെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്.

Air India cancels more flights as Middle East tensions affect flight routes