എലത്തൂരിൽ സംഘടനാ നടപടി പാലിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും എൽഡിഎഫിന് ഭരണ തുടർച്ച ഉറപ്പാണെന്നും എ കെ ശശീന്ദ്രൻ. മൂന്ന് സ്ഥാനാർഥികളുടെ പേരാണ് ഉയർന്നുവന്നത് തീരുമാനമെടുത്തത് ദേശീയ നേതൃത്വമാമെന്നും എൻസിപിയിൽ പ്രശ്നങ്ങൾ ഇല്ല അഭിപ്രായങ്ങളാണ് ഉണ്ടായിട്ടുള്ളത്. എലത്തൂരിലെ എൻസിപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം താൻ സ്ഥാനാർഥിയായത് ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ല ആര് മത്സരിക്കണമെന്ന തീരുമാനമെടുത്തത് ദേശീയ നേതൃത്വം ആണെന്നും ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശിപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, എലത്തൂർ മണ്ഡലത്തിൽ കോൺഗ്രസിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എ കെ ശശീന്ദ്രനെ ജയിപ്പിക്കാൻ എലത്തൂരിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്റർ. ശശീന്ദ്രനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയവരെ തിരിച്ചറിയുക എന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
AK Saseendran says the candidate was selected in Elathur by following organizational procedures and will move forward with strength under the leadership of Pinarayi Vijayan.











