അഖിൽ മാരാർ ട്വൻ്റി ട്വൻ്റിയിലേക്ക്, ഒരാഴ്ചയായി നടന്ന ചർച്ചകൾക്കൊടുവിൽ തീരുമാനം; കൊട്ടാരക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ?

കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻ്റി 20 പാർട്ടിയിലേക്ക്. ഇന്ന് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വൻ്റി ട്വൻ്റി കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം.

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ അഖിൽ മാരാർ സ്ഥാനാർത്ഥിയായേക്കുമെന്നും സൂചനയുണ്ട്. ട്വൻ്റി 20 പാർട്ടി നിലവിൽ എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ കൊട്ടാരക്കരയിൽ സഖ്യത്തിൻ്റെ പൊതുസ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കാനാണ് കൂടുതൽ സാധ്യത.

നേരത്തെ കോൺഗ്രസ് നേതാക്കളുമായി അഖിൽ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം അദ്ദേഹം ട്വൻ്റി 20-യുമായി അടുക്കുകയായിരുന്നു. ബിജെപി നേതൃത്വവും അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നേരിട്ട് ബിജെപിയിൽ ചേരാൻ താല്പര്യം കാണിച്ചിരുന്നില്ല. താൻ മാറ്റത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അഴിമതിയില്ലാത്ത ഭരണം ലക്ഷ്യമിട്ടാണ് ട്വൻ്റി 20-യിൽ ചേരുന്നതെന്നും അഖിൽ മാരാർ വ്യക്തമാക്കിയിട്ടുണ്ട്.

Akhil Marar to join Twenty20, could he become the NDA candidate in Kottarakkara constituency?

More Stories from this section

family-dental
witywide