കുഞ്ഞു മാലാഖ ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് വിടനല്‍കും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം മൂന്ന് മണിക്ക്

അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ കുഞ്ഞു മലാഖ ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് വിട നൽകും. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. വീട്ടിൽ നൂറുകണക്കിന് പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞു ആലിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണീരടക്കനാകാതെ നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും വിതുമ്പുന്ന കാഴ്ചയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിലാണ് പൊതുദർശനം. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് പളളത്ത് വെച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രായമുള്ള ആലിനും ഗുരുതര പരിക്കേറ്റത്. ഒരാഴ്ച കുഞ്ഞ് ചികിത്സയിലായിരുന്നെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത ഹൃദയം വേദനയിലും ആലിന്റെ പിതാവ് അരുണ്‍ എബ്രഹാമും ഭാര്യ ഷെറിന്‍ ആന്‍ ജോണും അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ആലിൻ്റെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.

Alin Sherin Abraham will be laid to rest today; Funeral with official honors at 3 pm

More Stories from this section

family-dental
witywide