ഇറാഖിൽ യുഎസ് ഇന്ധനവിതരണ വിമാനം തകർന്നു വീണു; ആറ് ക്രൂ അംഗങ്ങളും മരിച്ചു

ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ അമേരിക്കൻ സൈനിക ഇന്ധനവിതരണ വിമാനം തകർന്നുവീണ സംഭവത്തിൽ, വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും മരിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് (Centcom) സ്ഥിരീകരിച്ചു. ആദ്യം നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. തകർന്ന KC-135 വിമാന അപകടത്തിന് കാരണം ഇറാൻ്റെ ആക്രമണമോ മറ്റു സൈനികരുടെ വെടിവെപ്പോ അല്ലെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.

തകർന്ന ഇന്ധന ടാങ്കർ വിമാനം ഇറാനെതിരായ അമേരിക്കയുടെ തുടരുന്ന സൈനിക പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നതാണ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിമാനങ്ങളിൽ ഒന്നാണ് തകർന്നത്. മറ്റൊരു വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു.ബോയിംഗ് നിർമ്മിച്ച ഈ വിമാനങ്ങൾ ആകാശത്തുവെച്ച് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കഴിവുള്ളവയാണ്. അമേരിക്കൻ സൈനിക പ്രവർത്തനങ്ങളിൽ ഇവ നിർണായക പങ്കുവഹിക്കുന്നു. ആദ്യ ഗൾഫ് യുദ്ധകാലത്ത്, ഫൈറ്റർ ജെറ്റുകളും ബോംബർ വിമാനങ്ങളും കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.

Centcom പ്രകാരം, വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:00 മണിയോടെയാണ് (ET) അപകടം നടന്നത്. വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ കാണാതായിരുന്ന മറ്റു രണ്ട് ക്രൂ അംഗങ്ങളെ കണ്ടെത്താൻ തിരച്ചിൽ-രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. മരണപ്പെട്ട സൈനികരുടെ പേരുകൾ അവരുടെ കുടുംബാംഗങ്ങളെ ആദ്യം അറിയിക്കുന്നതിനായി 24 മണിക്കൂർ വരെ പുറത്തുവിടില്ല എന്നും യു.എസ് സൈന്യം അറിയിച്ചു.

യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കേൻ വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, “യുദ്ധമിഷനിൽ പങ്കെടുക്കുന്നതിനിടെയാണ് വിമാനം തകർന്നത്” എന്ന് പറഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് വിമാനത്തിലെ ക്രൂ അംഗങ്ങളെ “അമേരിക്കൻ വീരന്മാർ” എന്നാണ് വിശേഷിപ്പിച്ചത്. അവരുടെ ത്യാഗം ഈ ദൗത്യത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധത കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ഇറാൻ– അമേരിക്ക– ഇസ്രയേൽ സംഘർഷം ആരംഭിച്ചതിനുശേഷം, അമേരിക്കൻ സൈനികരുടെ ഔദ്യോഗിക മരണസംഖ്യ 13 ആയി ഉയർന്നു. ഈ യുദ്ധകാലത്ത് അമേരിക്കയ്ക്ക് കുറഞ്ഞത് നാല് വിമാനങ്ങൾ നഷ്ടമാവുകയും ചെയ്തു. 1950-കളിലും 1960-കളുടെ തുടക്കത്തിലും ബോയിംഗ് നിർമ്മിച്ച KC-135 Stratotanker, അമേരിക്കൻ സൈന്യത്തിന്റെ വ്യോമ ഇന്ധനവിതരണ സംവിധാനത്തിന്റെ പ്രധാന കരുത്താണ്. ഇത് ഉപയോഗിച്ച് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാതെ തന്നെ ദീർഘദൂര മിഷനുകൾ നടത്താൻ കഴിയും. KC-135 വിമാനത്തിൽ സാധാരണയായി ഒരു പൈലറ്റ്, കോ-പൈലറ്റ്, ഇന്ധനം നിറയ്ക്കുന്ന ബൂം നിയന്ത്രിക്കുന്ന ഓപ്പറേറ്റർ എന്നിവരാണ് പ്രധാന ക്രൂ അംഗങ്ങൾ.

All six members of a US military refuelling aircraft’s crew have now been confirmed dead after it crashed in western Iraq, US Central Command (Centcom) has said.