ഇറാന് വൻനാശനഷ്ടമുണ്ടാക്കി അമേരിക്ക; 17 കപ്പലുകൾ നശിപ്പിച്ചു, കൂടുതൽ സൈനികരെ എത്തിക്കുമെന്ന് യുഎസ്

അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ്. യു എസ് സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറാണ് സൈനിക നടപടികൾ വിശദീകരിച്ചത്. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം വ്യക്തമാക്കി.

ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും ആക്രമണത്തിന് രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും ഇറാൻ 500ൽ അധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇതുവരെ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിച്ചതായും യു എസ് സെൻട്രൽ കമാൻഡ് പറയുന്നു.

പ്രത്യാക്രമണശേഷി ഇറാന് കുറഞ്ഞുവരുന്നതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു. നിലവിൽ 50,000-ത്തിലധികം അമേരിക്കൻ സൈനികരും 200 പോർവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും അമേരിക്കൻ ഓപ്പറേഷന്റെ ഭാഗമാണെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.

America inflicts massive damage on Iran; 17 ships destroyed, US says it will send more troops

More Stories from this section

family-dental
witywide