കശ്മീർ വിഷയത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം, എല്ലാം വ്യക്തമാക്കുന്ന ഭൂപടം സാക്ഷി, പാക്കിസ്ഥാന് ഇത് അശുഭ വാർത്ത

ന്യൂഡൽഹി: ദീർഷകാലമായി അതിർത്തി വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരു ചേരികളിലാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാൻ ഈ വസ്തുതയെ എത്രത്തോളം എതിർത്താലും, ലോകശക്തിയും പാകിസ്ഥാൻ്റെ വിശ്വസ്ത സഖ്യകക്ഷിയുമായ അമേരിക്കയിൽ നിന്ന് തന്നെ ഇതിന് ശക്തമായ അംഗീകാരം ലഭിച്ചിരിക്കുകയാണിപ്പോൾ. അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (USTR) പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടത്തിൽ ഇന്ത്യൻ അതിർത്തികൾ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂപടത്തിൽ, വടക്കൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ (പാക് അധീന കശ്മീർ) ഉൾപ്പെടെയാണിത്.

എന്തായാലും ഇത് പാകിസ്ഥാന് ഒട്ടും ശുഭകരമായ വാർത്തയല്ല. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ അമേരിക്കൻ നേതൃത്വം അംഗീകരിക്കുന്നുവെന്നും, അടിസ്ഥാനരഹിതമായ പ്രാദേശിക അവകാശവാദങ്ങളെ അവർ പിന്തുണയ്ക്കുന്നില്ലെന്നുമാണ് ഇതിലൂടെ നൽകുന്ന സൂചന. അപൂർവ്വ ധാതുക്കളിലും സൈനിക ഹാർഡ്‌വെയർ വിൽപ്പനയിലുമുള്ള താൽപ്പര്യം പ്രകടിപ്പിച്ചാണ് അമേരിക്കയ്ക്ക് പാകിസ്ഥാനിൽ കണ്ണുവയ്ക്കുന്നത്. എന്നാൽ ന്യായമല്ലാത്ത അവകാശവാദങ്ങൾ അംഗീകരിക്കാൻ അത് ഒരു കാരണവുമല്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ താൽപ്പര്യങ്ങളുണ്ടെങ്കിലും, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് പകരമായി മറ്റൊരു പങ്കാളിയില്ലെന്ന വലിയ സന്ദേശമാണ് യുഎസ് ഇതിലൂടെ നൽകുന്നത്. ചുരുക്കത്തിൽ, ഇസ്ലാമാബാദിലെ ഭരണകൂടത്തെ പിടിച്ചുലയ്ക്കുന്ന ഒരു നയതന്ത്ര പ്രഹരമാണ് അമേരിക്ക നൽകിയിരിക്കുന്നത്.

അടുത്തിടെയായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി അടുക്കാൻ ശ്രമിക്കുന്ന പാക് നേതൃത്വത്തിനും ഇത് വലിയൊരു തിരിച്ചടിയാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്വയം ‘ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിക്കുന്ന സൈനിക മേധാവി അസിം മുനീറും സ്വാധീനമുറപ്പിക്കാനായി അമേരിക്കയിലേക്ക് നിരവധി യാത്രകൾ നടത്തിയിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന കള്ളങ്ങൾ ഏറ്റുചൊല്ലാൻ വാഷിംഗ്ടണിനെ പ്രേരിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിലെ മാറുന്ന അധികാര സമവാക്യങ്ങളിലേക്കും ഇസ്ലാമാബാദിൻ്റെ ഈ നയതന്ത്ര നീക്കങ്ങൾ വിരൽ ചൂണ്ടുന്നു. തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെ മാറ്റിനിർത്തി അസിം മുനീർ രാജ്യത്തിൻ്റെ യഥാർത്ഥ നേതാവാകാൻ ശ്രമിക്കുന്നതായ ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുമുണ്ട്.

America is with India on the Kashmir issue, the USTR map makes everything clear, this is bad news for Pakistan

More Stories from this section

family-dental
witywide