വെനസ്വേലയിലെ അമേരിക്കൻ ആക്രമണം; യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് അത്യന്തം ആശങ്കയിലാണെന്ന് വക്താവ്

വെനസ്വേലയിലെ അമേരിക്കൻ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് അത്യന്തം ആശങ്കയിലാണെന്ന് വക്താവ്. അമേരിക്കയുടെ സൈനിക നടപടിയെക്കുറിച്ച് അദ്ദേഹം വളരെ ആശങ്കിതനാണെന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അമേരിക്കയുടെ ഈ നടപടി ആശങ്കാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

വെനസ്വേലയിലെ നിലവിലെ സാഹചര്യമെന്തായാലും ഇത്തരത്തിലുള്ള നീക്കങ്ങൾ അപകടകരമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറും പൂർണമായും എല്ലാവരും മാനിക്കേണ്ടതിന്റെ ആവശ്യകത സെക്രട്ടറി ജനറൽ വീണ്ടും ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന കാര്യത്തിൽ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളും നിയമത്തിന്റെ ആധിപത്യവും മാനിച്ചുകൊണ്ട് ഉൾക്കൊള്ളുന്ന സംവാദത്തിലേക്ക് വെനിസ്വേല മുന്നോട്ട് വരണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. അമേരിക്കയുടെ നടപടിയെ തുടർന്ന് കൊളംബിയയുടെ അഭ്യർഥന പ്രകാരം റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം തിങ്കളാഴ്ച ചേരും.

American invasion of Venezuela; UN Secretary-General Antonio Guterres is deeply concerned, the spokesman said

More Stories from this section

family-dental
witywide