അമേരിക്കയുടേത് കടൽക്കൊള്ള; ആണവായുധം പ്രയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് റഷ്യ

അമേരിക്ക വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ പോയ റഷ്യൻ പതാകയുള്ള കപ്പൽ പിടിച്ചെടുത്തത് കടൽക്കൊള്ളയാണെന്ന് റഷ്യ. കപ്പൽ അകാരണമായി പിടിച്ചെടുക്കുന്നത് റഷ്യയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും ഇത്തരം സാഹചര്യത്തിൽ മറുപടിയായി ആണവായുധം ഉപയോഗിക്കാൻ പോലും റഷ്യയിലെ സൈനിക നിയമം അനുവദിക്കുന്നുണ്ടെന്നും റഷ്യയിലെ പ്രതിരോധ വിഭാഗത്തിലെ പ്രധാന ചുമതലക്കാരനും എംപിയുമായ അലക്‌സി ഷുറാവ്ലേവ് പ്രതികരിച്ചു.

കപ്പലിലെ എല്ലാവർക്കും മാന്യവും മനുഷ്യത്വപരവുമായ പരിഗണന നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. മൂന്ന് ഇന്ത്യൻ നാവികരടക്കം 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും അമേരിക്ക കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, നാവികരിൽ 17 പേർ യുക്രൈനിൽ നിന്നുള്ളവരാണ്. ആറ് പേർ ജോർജിയയിൽ നിന്നും രണ്ട് പേർ റഷ്യൻ പൗരന്മാരുമാണ്. ഇവരെ എപ്പോൾ മോചിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. റഷ്യൻ പതാക കണ്ടാണ് കപ്പൽ പിടിച്ചെടുത്തത്. ഇത് എണ്ണക്കപ്പലെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് കോസ്റ്റ് ഗാർഡും യുഎസ് നേവിയും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്.

American piracy; Russia says the law allows it to use nuclear weapons

More Stories from this section

family-dental
witywide