സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാതിരുന്നതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. അസമിലെ ഗോലക്ഗുഞ്ചിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയാണ് റദ്ദാക്കിയത്. അമിത് ഷാ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് ഗോലക്ഗുഞ്ചിൽ ഇറങ്ങാനായില്ലെന്നാണ് വിവരം. ഇതോടെ അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലി റദ്ദാക്കുകയായിരുന്നു.
പിന്നാലെ അമിത് ഷാ റാലിക്കെത്തിയവരെ ഫോണിലൂടെ അഭിസംബോധനചെയ്ത‌് സംസാരിച്ചു. റാലിക്കെത്തിയവരോട് ക്ഷമാപണം നടത്തിയ അദ്ദേഹം ബിജെപി സ്ഥാനാർഥികളെ വോട്ട് ചെയ്‌ത് വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു. അതേസമയം, ഗോലക്ഗുഞ്ചിൽ ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയാത്തതിനാൽ അമിത് ഷാ ദുധ്നോയിയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പങ്കെടുക്കാനായി യാത്രതിരിച്ചു.
Amit Shah Cancels Election Rally In Assam’s Golakgunj After Chopper Fails To Land Due To Technical Glitch












