
സംസ്ഥാനം പിടിക്കാൻ ബിജെപിയും കളത്തിലിറങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാൻ കൂടിയാണ് അമിത് ഷാ എത്തുന്നത്.
അമിത് ഷാ നാളെ രാവിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കും.മാരാർജി ഭവനിലെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമുള്ള സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും.
മോദിയെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബിജെപി പിന്തുടരുക. അമിത് ഷാ യുടെ സന്ദർശനത്തിനോടനുബന്ധിച്ച്നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 7 മുതൽ 11.30 വരെയും നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയുമാണ് ഗതാഗത ക്രമീകരണം.
Amit Shah in Kerala today to launch BJP campaigns











