നോർത്ത് കരോലിനയിൽ പുതുവത്സര തലേന്ന് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 18 കാരൻ പിടിയിൽ, എഫ്ബിഐയുടെ നിർണായക ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

നോർത്ത് കരോലിന: നോർത്ത് കരോലിനയിൽ പുതുവത്സര തലേന്ന് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 18 കാരൻ പിടിയിലായി. ക്രിസ്റ്റ്യൻ സ്റ്റർഡിവാറൻ്റിനെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റാണ് അറസ്റ്റ് ചെയ്തത്. ഐ.എസ്.ഐ.എസിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടാണ് യുവാവ് പുതുവത്സരാഘോഷത്തിന് മുമ്പ് ആക്രമണത്തിന് പദ്ധതിയിട്ടത്.

ഒരു വിദേശ ഭീകര സംഘടനയ്ക്ക് (ISIS) ഭൗതിക പിന്തുണ നൽകാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നോർത്ത് കരോലിനയിലെ മിന്റ് ഹില്ലിലുള്ള ഒരു ഗ്രോസറി സ്റ്റോറിലും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലും കത്തിയും ചുറ്റികയും ഉപയോഗിച്ച് ആളുകളെ ആക്രമിക്കാനാണ് ഇയാൾ പദ്ധതിയിട്ടതെന്ന് എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.

ഐഎസിനോട് കൂറ് പ്രഖ്യാപിച്ച ഇയാൾ, ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. ഓൺലൈനിൽ ഐസിസ് അംഗങ്ങളാണെന്ന് കരുതി ഇയാൾ ആശയവിനിമയം നടത്തിയത് വേഷംമാറിയ എഫ്ബിഐ ഉദ്യോഗസ്ഥരോടായിരുന്നു.

കഴിഞ്ഞ മാസം 18 വയസ്സ് തികഞ്ഞ യുഎസ് പൗരനായ സ്റ്റർഡിവാൻ്റിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആക്രമണ പദ്ധതികൾ വിവരിക്കുന്ന കുറിപ്പുകളും, കത്തികളും, ചുറ്റികകളും, സുരക്ഷാ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കും.
2026 ജനുവരി 2-നാണ് യുഎസ് അധികൃതർ ഈ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

An 18-year-old man was arrested in North Carolina for planning a New Year’s Eve terrorist attack.

More Stories from this section

family-dental
witywide