ടെക്‌സസ് റിപ്പബ്ലിക്കൻ നേതാവിൻ്റെ ഹിന്ദു വിരുദ്ധ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ

ടെക്‌സസ് റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ്റെ ഹിന്ദു വിരുദ്ധ പ്രസ്താവന വീണ്ടും വിവാദം സൃഷ്ടിച്ചു. ടെക്‌സസിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തെക്കുറിച്ചുള്ളൊരു വീഡിയോയ്ക്ക് പ്രതികരിച്ച അലക്സാണ്ടർ ഡങ്കൻ ഇത് ടെക്‌സസിൽ വേണ്ടാത്തതാണെന്നാണ് പറഞ്ഞത്. വീഡിയോയിൽ ക്ഷേത്രത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുകയും, ഇന്ത്യയിൽ ഉള്ളതുപോലെ തോന്നുന്നു.ഇത് ടെക്‌സസിൽ പറ്റില്ല! വ്യാജവും ‘ദെമോൺ’ ദേവന്മാരെയും വിഗ്രഹങ്ങളെയും ആരാധിക്കാൻ ഉപയോഗിക്കുന്ന ക്ഷേത്രങ്ങൾ ഞങ്ങളുടെ സംസ്ഥാനത്ത് ഞങ്ങൾക്ക് ആവശ്യമില്ല. ‘എന്നെക്കാൾ മറ്റു ദേവന്മാർ നിനക്കുണ്ടാകരുത്’ – എക്സോഡസ് 20:3,” എന്നാണ് ഡങ്കൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇതാദ്യമായല്ല ഡങ്കൻ ഹിന്ദു വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത്. മുൻപ് ടെക്‌സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെ വിമർശിക്കുകയും ഹനുമാനെ “വ്യാജ ദൈവം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഡങ്കന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ചിലർ ‘വിഗ്രഹാരാധന’യെ തെറ്റായതായി വിളിക്കുകയും ടെക്‌സസ് ഗവർണർ ഗ്രെഗ് അബോട്ടിനെയും കുറ്റപ്പെടുത്തുകയും ചെയ്തു. ഒഹായോയും ഇങ്ങനെ തന്നെ ആകുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

അതേസമയം, അലക്സാണ്ടർ ഡിങ്കൻ്റെ ഇത്തരം പ്രസ്താവനകൾക്കെതിരെ ഇന്ത്യൻ വംശജനായ സംരംഭകൻ രാം പ്രസാദ് തുറന്നടിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഇത്തരത്തിലുള്ള മതവിദ്വേഷം തുടർന്നാൽ കൂടുതൽ പണവും വോട്ടുകളും ഡെമോക്രാറ്റുകൾക്ക് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ നിർഭാഗ്യവശാൽ ഗവർണർ അബോട്ട് ഇത്തരക്കാരനല്ല, ബൈബിൾ അമേരിക്കയുടെ ഭരണഘടനയുമല്ല,” എന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സസിലെ ഹിന്ദു അമേരിക്കൻ ജനസംഖ്യ അടുത്ത വർഷങ്ങളിൽ ഒരു മില്ല്യണിൽ എത്തും. ഞങ്ങൾ വലിയ തോതിൽ വോട്ട് ചെയ്യുന്നു, ഉയർന്ന ശരാശരി വരുമാനവുമുണ്ട്. ഇത്തരത്തിലുള്ള മതവിദ്വേഷം കൂടുതൽ പണവും വോട്ടും ഡെമോക്രാറ്റുകൾക്ക് പോകുന്നതിന് കാരണമാകുമെന്നാണ് രാം പ്രസാദ് എഴുതിയത്. ടെക്‌സസ് ഇന്ത്യൻ വംശജരുടെ വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ്. പഠനങ്ങൾ പ്രകാരം, അമേരിക്കയിലെ ഇന്ത്യൻ ജനസംഖ്യയിൽ വലിയ വിഭാഗം കാലിഫോർണിയ, ടെക്‌സസ്, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഇലിനോയിസ് എന്നീ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്.

An Indian-American entrepreneur came out against the Texas Republican leader’s anti-Hindu statement

More Stories from this section

family-dental
witywide